ആര്‍ എസ് സി സ്റ്റുഡന്റ്‌സ് സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു

ആര്‍ എസ് സി സ്റ്റുഡന്റ്‌സ് സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വേനല്‍ക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങള്‍, ആര്‍ട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്‌നിക്, ഇസ്ലാമിക് പഠനം തുടങ്ങി വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

ആര്‍ എസ് സി സ്റ്റുഡന്റ്‌സ് സമ്മര്‍ക്യാമ്പ് സംഘടിപ്പിക്കുന്നു

വിദ്യാര്‍ത്ഥികളെ ആധുനിക ലോകത്തോട് സംവദിക്കാന്‍ പ്രാപ്തരാക്കുകയും, ക്രിയാത്മക ചിന്താ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് സമ്മര്‍ക്യാമ്പിന്റെ ലക്ഷ്യമെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ അറിയിച്ചു. മീം അക്കാദമിയുടെ സഹകരണത്തോടെ ജൂലൈ 10 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Share this story