ഒമാനിൽ 223 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു; 1210 പേർക്ക് രോഗമുക്തി

ഒമാനിൽ 223 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു; 1210 പേർക്ക് രോഗമുക്തി

മസ്കറ്റ്: ഒമാനിൽ 223 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 148 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്​. ഇതോടെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 81580 ആയി. നാലുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 513 ആയി.

രാജ്യത്ത് 1210 പേർക്ക്​ കൂടി ഏറ്റവും ഒടുവിൽ അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 74691 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

Share this story