ഒമാനില്‍ കൊറോണ ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു

ഒമാനില്‍ കൊറോണ ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു

മസ്കറ്റ്: ഒമാനില്‍ കൊറോണ ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. രാജ്യത്തെ മരണസംഖ്യ 562 ആയി ഉയര്‍ന്നു. 181 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 82,924 ആയി. 123 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 77,550 ആയി.

നിലവില്‍ 462 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Share this story