മസ്കത്തിലെ മത്ര അടച്ചുപൂട്ടി
Apr 2, 2020, 13:01 IST
മസ്കത്ത്: ഒമാനില്‍ മസ്കത്ത് ഗവര്‍ണറേറ്റിലെ മത്ര ബുധനാഴ്ച രാവിലെ മുതല്‍ അടച്ചു. മത്ര, റൂവി, വാദി കബീര്‍, ദാര്‍സൈത് തുടങ്ങിയ പ്രദേശങ്ങള്‍ അടച്ചതായി റോയല്‍ ഒമാന്‍ പോലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഹശ്മി പറഞ്ഞു.
ബുധനാഴ്ച മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇവിടെ യാതൊരു സഞ്ചാരവും അനുവദിക്കില്ല. ഷോപ്പിലേക്കും ആശുപത്രികളിലേക്കും ആളുകള്‍ക്ക് പോകാമെങ്കിലും വെറുതെ നടക്കാനും ജോഗിംഗിനും അനുവദിക്കില്ല.
ജനങ്ങള്‍ സ്വന്തം വിലായതില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, മസ്കത്തിലെ ബൗശര്‍, ഗാല, അല്‍ ഹെയ്ല്‍, സീബ് എന്നിവിടങ്ങളില്‍ ഇത്തരം സഞ്ചാര നിയന്ത്രണങ്ങളില്ല. ബുധനാഴ്ച മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ പോക്കുവരവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.