ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; ദുൽഖഅദ് മാസാരംഭം നാളെ

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; ദുൽഖഅദ് മാസാരംഭം നാളെ

മസ്‍കത്ത് : അറബി മാസമായി ദുല്‍ ഖഅദിലെ ഒന്നാം ദിവസം ഒമാനിൽ ശനിയാഴ്‍ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ശവ്വാൽ 29ന് വൈകുന്നേരം രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതു കാരണമാണ് ദുൽഖഅദ് ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ശവ്വാൽ മാസത്തിലെ ഈ വർഷത്തെ അവസാന ദിവസമായിരിക്കുമെന്നും നാളെ ജൂൺ 12 ശനിയാഴ്ച, ഒമാനിൽ ദുൽഖഅദ് ഒന്ന് ആയിരിക്കുമെന്നും മതകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു.

Share this story