ഒമാനില്‍ പ്രതിദിന രോഗബാധ വര്‍ധിക്കുന്നു
Apr 10, 2020, 23:21 IST
മസ്കത്ത്: ഒമാനില്‍ ദിവസേനെയുള്ള കോവിഡ് രോഗ ബാധയില്‍ കൂടുതലുണ്ടെന്നും അതിനാല്‍ കൊറോണ വൈറസ് വ്യാപന ജാഗ്രത അതിശക്തമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ വ്യാപനം നിരീക്ഷിക്കുന്നുണ്ട്. ഒരാളില്‍ നിന്ന് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
മത്രയില്‍ പ്രാദേശിക വ്യാപനം അന്വേഷിക്കുന്നുണ്ട്. ഇവിടെ പൂര്‍ണ്ണ കോവിഡ് പരിശോധന ലഭ്യമാണ്. തൊഴിലാളികളുടെ ആരോഗ്യനില തൊഴിലുടമ നിത്യേനെ പരിശോധിക്കണം. പ്രവാസി തൊഴിലാളികള്‍ വെല്ലുവിളിയാണെന്നും സ്പോണ്‍സര്‍മാര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഭൂരിപക്ഷം കോവിഡ് ബാധിതരുടെ പ്രായം 15നും 50നും ഇടയിലാണ്. 78 ശതമാനം വരുമിത്.