പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാന്‍ വീണ്ടും യാത്രാവിലക്ക് നീട്ടി

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാന്‍ വീണ്ടും യാത്രാവിലക്ക് നീട്ടി

മസ്‌കത്ത്: ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീട്ടി ഒമാന്‍. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീംകമ്മിറ്റി അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് തുടരും. അതേസമയം, തായ്‌ലാന്റ്, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ജൂണ്‍ 5 ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഇവര്‍ക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നതുവരെ വിലക്ക് നീളാനാണ് സാധ്യത.

Share this story