ഒമാന്‍ ദേശീയ ദിനാഘോഷം നാളെ; കെങ്കേമമാക്കാന്‍ പ്രവാസികളും, അവധി 27നും 28നും
Nov 17, 2019, 14:54 IST
![ഒമാന്‍ ദേശീയ ദിനാഘോഷം നാളെ; കെങ്കേമമാക്കാന്‍ പ്രവാസികളും, അവധി 27നും 28നും](https://metrojournalonline.com/static/c1e/client/89527/migrated/ef42c9c337adb4ee8eb9d9ed39bcc1ca.jpg)
മസ്കത്ത്: ഒമാന്റെ 49ാം ദേശീയ ദിനാഘോഷം നാളെ. ദേശീയ ദിനം കെങ്കേമമാക്കാന്‍ അധികൃതരും പൗരന്മാരും പ്രവാസികളുമെല്ലാം ഒരുങ്ങിയിട്ടുണ്ട്.
ദേശീയ ദിനം പ്രമാണിച്ച് ഈ മാസം 27നും 28നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും അവധി ലഭിക്കും.