ഒമാനില്‍ രാത്രി സഞ്ചാര നിയന്ത്രണം കര്‍ശനമാക്കി റോയല്‍ പോലീസ്

ഒമാനില്‍ രാത്രി സഞ്ചാര നിയന്ത്രണം കര്‍ശനമാക്കി റോയല്‍ പോലീസ്

മസ്‌കറ്റ്: രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സഞ്ചാര നിയന്ത്രണ നിയമം കര്‍ശനമാക്കി റോയല്‍ ഒമാന്‍ പോലീസ്. ഈ മാസം 15 വരെയാണ് നിയന്ത്രണം. സുപ്രീം കമ്മറ്റിയുടെ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ആര്‍ ഒ പി അറിയിച്ചു.

അതേസമയം, പെരുന്നാള്‍ അവധി ദിനങ്ങളില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പാലിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പോലീസ് നന്ദി അറിയിച്ചു. ഈ സമയങ്ങളില്‍ ചുരുക്കം നിയമലംഘനങ്ങളാണ് നടന്നത്.

നിയമലംഘനങ്ങളില്‍ പ്രധാനം മാസ്‌ക് ധരിക്കാത്തതാണ്. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരത്തിനായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

Share this story