വൈകുന്നേരം ആറ് മണിക്കെങ്കിലും കടകള്‍ പൂട്ടണമെന്ന് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി

വൈകുന്നേരം ആറ് മണിക്കെങ്കിലും കടകള്‍ പൂട്ടണമെന്ന് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി

മസ്‌കറ്റ്: ഒമാനില്‍ രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മാളുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളോട് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി. ലോക്ക്ഡൗണ്‍ ആരംഭിക്കുന്ന രാത്രി ഏഴ് മണിക്ക് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്ഥാപനങ്ങള്‍ പൂട്ടണം.

ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏഴ് മണിക്കു മുമ്പ് വീടുകളിലെത്താനുള്ള സൗകര്യം പരിഗണിച്ചാണ് ഒരു മണിക്കൂര്‍ മുമ്പെങ്കിലും അടക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏഴു മണിക്ക് ശേഷവും തുറന്നുവെച്ചാല്‍ നൂറ് റിയാലാണ് പിഴ.

പിഴക്ക് പുറമെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. വാണിജ്യ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളടക്കം മാസ്‌ക് ധരിക്കാത്തത് അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

Share this story