വന്ദേഭാരത് മിഷൻ; ഇന്ത്യൻ പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങുവാനുള്ള നടപടികൾ ലളിതമാക്കി

വന്ദേഭാരത് മിഷൻ; ഇന്ത്യൻ പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങുവാനുള്ള നടപടികൾ ലളിതമാക്കി

ഒമാൻ : ഇന്ത്യൻ പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങുവാനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി. വന്ദേ ഭാരത് മിഷന്റെ കീഴിൽ ഇനി മുതൽ എളുപ്പത്തിൽ നാട്ടിലേക്ക് മടങ്ങാവുന്നതാണ്.

സ്വന്തം രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്തയുടൻ തന്നെ വിമാനക്കമ്പനികൾ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

പ്രവാസികൾക്ക്  http://www.indemb-oman.gov.inൽ നിന്നുള്ള ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ആവശ്യമുള്ള തീയതിയും പോകേണ്ട സ്ഥലവും തിരഞ്ഞെടുക്കുവാനാകും. രജിസ്റ്റർ ചെയ്ത ശേഷം, യാത്രക്കാർക്ക് ആദ്യം വരുന്ന സർവീസ് അടിസ്ഥാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് റൂവിയിലേയോ വത്തായയിലെയും എയർ ഇന്ത്യ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതുമാണ്.

Share this story