ഒമാന്റെ അൻപതാം ദേശീയദിനം ഗൂഗിൾ ഡൂഡിലായി അടയാളപ്പെടുത്തി

ഒമാന്റെ അൻപതാം ദേശീയദിനം ഗൂഗിൾ ഡൂഡിലായി അടയാളപ്പെടുത്തി

ഒമാൻ: ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ, ഒമാന്റെ അമ്പതാം ദേശീയ ദിനം ഹോം പേജിൽ ഡൂഡിലായി അടയാളപ്പെടുത്തി. നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ ഒമാന്റെ ദേശീയ പതാക ഡൂഡിലിൽ കാണിക്കുന്നു. ഗോൾഡൻ ആർക്കിന് കീഴിൽ വെളുത്ത ഗൂഗിൾ ലോഗോ സ്വർണ്ണ ഹൈലൈറ്റിൽ പതിച്ചിട്ടുമുണ്ട്.

നവംബർ 18 ന് ആഘോഷിക്കുന്ന രാജ്യത്തിന്റെ ദേശീയദിനം, അന്തരിച്ച മുൻ സുൽത്താൻ ഹിസ് മജസ്റ്റി ഖാബൂസ് ബിൻ സെയ്ദ് ബിൻ തൈമൂറിന്റെ ജന്മദിനമാണ്. ഗൂഗിൾ ഡൂഡിൽ ക്ലിക്കുചെയ്യുമ്പോൾ, ദേശീയ ദിനത്തെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് നയിക്കും.

Share this story