ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു

flight
ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.
 

Share this story