മസ്‌കത്ത് ഗവര്‍ണറേറ്റിലെ വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി അധികൃതര്‍

മസ്‌കത്ത്: ആഗസ്റ്റ് 10-ന് മസ്‌കത്ത് ഗവര്‍ണറേറ്റില്‍ കൊവിഡ് വാക്‌സിനേഷന്‍ കാംപയിന്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിജ്‌റ പുതുവത്സര അവധിയെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നത്. 

ഹിജ്‌റ അവധിയെ തുടര്‍ന്ന് അംഗീകൃത വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കും. വാക്‌സിനെടുക്കാന്‍ വരുന്നവര്‍ ഈ നിര്‍ദേശം ശ്രദ്ധിക്കണമെനന്  മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

തരാസുഡ് പ്ലസ് ആപ്ലിക്കേഷന്‍ വഴിയോ Covid19.moh.gov.om എന്ന വെബ്‌സൈറ്റ് മുഖേനയോ ആ ദിവസത്തെ അപ്പോയിന്റ്‌മെന്റുകള്‍ പുനക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

അതേസമയം ഹിജ്‌റ അവധിക്കാലത്ത് നോര്‍ത്ത് അല്‍ ബാറ്റിന ഗവര്‍ണറേറ്റിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. കൂടാതെ നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്ററുകളിലെ  വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായിരിക്കും.

Share this story