ഒമാനിൽ നിന്നു പുറത്തുപോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമില്ല

Oman
മസ്‌കത്ത്: ഒമാനില്‍ നിന്നു പുറത്തു പോകുന്ന യാത്രക്കാര്‍ക്കു വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വിഭാഗം അറിയിച്ചു. ഒമാനിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നു തിങ്കളാഴ്ച ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍, പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒമാനില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.

Share this story