മലയാളിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 11, 2020, 20:34 IST
മസ്കത്ത്: മത്രയില്‍ ടൈലറായി ജോലി ചെയ്തിരുന്ന മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.താമസിക്കുന്ന മുറി പുറത്തു നിന്നും പൂട്ടി തൊട്ടടുത്ത മുറിയില്‍ കയറിയാണ് തൂങ്ങിയത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും