യു.എ.ഇയിലും ഒമിക്രോണ്‍ വകഭേദം; വൈറസ് കണ്ടെത്തിയത് ആഫ്രിക്കന്‍ വനിതയില്‍

UAE
ദുബായ്: സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രൊൺ സ്ഥിരീകരിച്ചു.
ഒരു അറബ് രാജ്യം വഴി യു.എ.ഇയിലെത്തിയ ആഫ്രിക്കൻ വനിതക്കാണ് ഒക്രോൺ വകഭേദം കണ്ടെത്തിയത്. സൗദി അറേബ്യയിൽ ആഫ്രിക്കൻ രാജ്യത്തുനിന്ന് എത്തിയ സൗദി പൗരനാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
സൗദിയിൽ വൈറസ് കണ്ടെത്തിയ യാത്രക്കാരനെയും സമ്പർക്കത്തിലായവരേയും ഐസൊലേറ്റ് ചെയ്തതായി വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു. 

Share this story