ഒരുകാലത്ത് രക്ഷകർ; ഇന്ന് യുഎസ് സാന്നിധ്യം കുവൈത്തിനെ ഇറാന്റെ ലക്ഷ്യസ്ഥാനമാക്കുന്നു

ഗൾഫ്

ഒരുകാലത്ത് യുഎസ് സൈന്യത്തെ പിന്തുണച്ചിരുന്ന സാധാരണ കുവൈത്ത് ജനതയ്ക്കടക്കം ഇപ്പോൾ അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചുവരികയാണ്. യുഎസ് സമ്മർദ്ദത്തിലാക്കാൻ കുവൈത്തിനെ ഒരു യുദ്ധക്കളമായി ഇറാൻ ഉപയോഗിക്കുകയാണെന്നും എന്നാൽ മേഖലയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കാതെയാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നുമാണ് ജനങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. 

പതിറ്റാണ്ടുകൾക്ക് മുൻപ് ഇറാഖി അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കാൻ മുന്നിൽ നിന്ന യുഎസ് സൈനിക സാന്നിധ്യം ഇന്ന് രാജ്യത്തിന് വൻ സുരക്ഷാ ഭീഷണിയാകുന്നതായി റിപ്പോർട്ട്. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും സഖ്യസേനകളും നടത്തുന്ന ആക്രമണങ്ങൾ കുവൈത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

​യുഎസ് താവളങ്ങൾക്ക് പുറമെ കുവൈത്തിലെ കുടിവെള്ള പ്ലാന്റുകൾ, ഊർജ്ജ നിലയങ്ങൾ തുടങ്ങിയ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന കുവൈത്തിന്റെ സാമ്പത്തിക അടിത്തറയും ഭീഷണിയിലാണ്.

​ഒരുകാലത്ത് യുഎസ് സൈന്യത്തെ പിന്തുണച്ചിരുന്ന സാധാരണ കുവൈത്ത് ജനതയ്ക്കടക്കം ഇപ്പോൾ അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചുവരികയാണ്. യുഎസ് സമ്മർദ്ദത്തിലാക്കാൻ കുവൈത്തിനെ ഒരു യുദ്ധക്കളമായി ഇറാൻ ഉപയോഗിക്കുകയാണെന്നും എന്നാൽ മേഖലയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കാതെയാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നുമാണ് ജനങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. 

Tags

Share this story