ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
Wed, 22 Mar 2023

ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. ദോഹ അൽ മൻസൂറയിൽ ആൾത്താമസമുള്ള കെട്ടിടമാണ് തകർന്നുവീണത്. ഏഴ് പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. രാവിലെ മൻസൂറ റിംഗ് റോഡിൽ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള ബഹുനില കെട്ടിടം സമീപത്തെ മൂന്നുനില കെട്ടിടത്തിലേക്ക് തകർന്നുവീഴുകയായിരുന്നു.