കല്‍ബയില്‍ ഫെബ്രുവരി ഒന്നുമുതല്‍ പാര്‍ക്കിങ് ഫീസ് നിലവില്‍ വരും

കല്‍ബയില്‍ ഫെബ്രുവരി ഒന്നുമുതല്‍ പാര്‍ക്കിങ് ഫീസ് നിലവില്‍ വരും
ഷാര്‍ജ: അടുത്ത മാസം ഒന്നു മുതല്‍ പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുമെന്ന് കല്‍ബ നഗരസഭാധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ചവരെയാവും രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ വാഹനങ്ങള്‍ പാര്‍ക്ക ചെയ്യുന്നതിന് നഗരത്തില്‍ ഫീസ് ഈടാക്കുക. ആഴ്ചയില്‍ ഏഴ് ദിവസവും പാര്‍ക്കിങ്ങിന് ഫീസ് ചുമത്തുന്നിടങ്ങളില്‍ ഒഴികേ അവധി ദിനമായ വെള്ളിയാഴ്ച പാര്‍ക്കിങ് സൗജന്യമായിരിക്കും. രാജ്യത്തെ അവധി ദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. നീല നിറത്തിലുള്ള സൈന്‍ബോര്‍ഡുകളിലൂടെ ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ്ങിന് ഫീസ് ചുമത്തുന്ന മേഖലകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story