വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് നാല്, എട്ട് ദിവസങ്ങളില്‍ പി.സി.ആര്‍ നിര്‍ബന്ധം

അബുദാബി: ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്ന് യു.എ.ഇയില്‍ എത്തുന്ന വാക്‌സിന്‍ എടുത്ത താമസവിസക്കാര്‍ നാല്, എട്ട് ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധന എടുക്കണം. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ക്വാറന്റൈന്‍ ഇല്ല. 

വാക്‌സിന്‍ എടുക്കാത്ത താമസ, സന്ദര്‍ശക വിസക്കാര്‍ ഒന്‍പതാം ദിവസം പി.സി.ആര്‍ എടുക്കണം. ഫലം നെഗറ്റീവാണെങ്കില്‍ 10-ാം ദിവസം പുറത്തിറങ്ങാം. യു.എ.ഇ അംഗീകരിച്ച വാക്‌സിനെടുത്ത് സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആറാം ദിവസമാണ് പി.സി.ആര്‍ പരിശോധന. 

സന്ദര്‍ശക വിസക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ സന്ദേശം ലഭിക്കും. താമസ വിസക്കാര്‍ അല്‍ഹൊസന്‍ ആപ്പിലാണ് നോക്കേണ്ടത്. യു.എ.ഇയില്‍ തിരിച്ചെത്തുന്ന താമസ വിസക്കാര്‍ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അല്‍ഹൊസനില്‍ പച്ച തെളിയും.

Share this story