പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ആചാരപരമായ വരവേൽപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. യുഎഇ സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഖത്തറിലെത്തിയത്. ദോഹയിലിറങ്ങിയ പ്രധാനമന്ത്രിക്ക് ഖത്തർ ആചാരപരമായ വരവേൽപ്പ് നൽകി. ഖത്തർ അമീറുമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കും. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ മുൻ നാവികരെ ഖത്തർ വിട്ടയച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്

അതേസമയം യുഎഇയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസ് മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ക്ക് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
 

Share this story