നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാർ ഒപ്പിട്ടു

oman

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ. ഇന്ത്യയും ഒമാനും തമ്മിൽ സാമ്പത്തിക സഹകരണ കരാറിലും ഒപ്പിട്ടു. ഇരുരാജ്യങ്ങൾക്കും ഇടയിൽ ഉത്പന്നങ്ങൾക്ക് തീരുവ കുറയുകയോ ഇല്ലാതാകുകയോ ചെയ്യും. മസ്‌കത്തിലെ അൽ ബറക കൊട്ടാരത്തിലാണ് മോദി-സുൽത്താൻ കൂടിക്കാഴ്ച നടന്നത്

നേരത്തെ ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മോദി മലയാളത്തിൽ സംസാരിച്ചത് കൗതുകമായിരുന്നു. സദസിൽ ധാരാളം മലയാളികളുണ്ടെന്ന് പറഞ്ഞ ശേഷം സുഖമാണോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്ന് മോദി പറഞ്ഞു

ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തീയറ്ററിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്.

Tags

Share this story