ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തറും കുവൈത്തും തമ്മില്‍ ധാരണ

UAE

ദോഹ: ഖത്തറും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ധാരണ. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് ബിന്‍ അലി അല്‍-ഗാനിം കുവൈത്തിലെ ഖത്തര്‍ സ്ഥാനപതി അലി അബ്ദുള്ള അല്‍ മഹ്മൂദുമായി കൂടിക്കാഴ്ച നടത്തി. 

കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധം അവലോകനം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലെ ബാന്ധവം ശക്തമാക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും വിദ്യാഭ്യാസം, വാണിജ്യം, സൈനികം തുടങ്ങിയ മേഖലയില്‍ ശക്തമായ സഹകരണം ഉറപ്പ് വരുത്തണമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share this story