മാർച്ച് 23 വ്യാഴാഴ്ച റമദാൻ 1 ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്
Mon, 13 Mar 2023

ദോഹ : മാർച്ച് 23 ന് (വ്യാഴാഴ്ച) ഈ വർഷത്തെ വിശുദ്ധ റമദാൻ ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്.എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാർച്ച് 22 (ബുധനാഴ്ച) ശഅബാൻ മാസം അവസാനിക്കും.
അതേസമയം,മാസപ്പിറവി കണ്ടതിന് ശേഷം ഇസ്ലാമികകാര്യ മന്ത്രാലയമാണ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുക.