ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ താപപരിശോധന വേണ്ട

Quatar

ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് തെര്‍മല്‍ സ്‌ക്രീനിംഗ് ഇല്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം ദോഹ മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി മുതല്‍ തെര്‍മല്‍ സ്‌ക്രീനിങ് നടത്തുക. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രവേശനത്തിന് ഇഹ്തെറാസ് ആപ്പില്‍ ഹെല്‍ത്ത് പ്രൊഫൈല്‍ കോഡ് നിറം പച്ചയായിരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ല.

കോവിഡ് നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായും സമീപ ആഴ്ചകളിലായി കോവിഡ് പ്രതിദിന സംഖ്യയിലെ കുറവും കണക്കിലെടുത്താണ് പൊതുസ്ഥലങ്ങളിലെ തെര്‍മല്‍ പരിശോധനയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

Share this story