ഖത്തർ എക്സ്പോ 2023; സസ്യ-ജന്തുജാലങ്ങളെ അവതരിപ്പിക്കാൻ ജൈ​വ​വൈ​വി​ധ്യ മ്യൂ​സി​യം

Doha

ദോഹ: ഖത്തർ എക്സ്പോ 2023ലെ ശ്രദ്ധേയ കേന്ദ്രമായിരിക്കും സ​മ്പ​ന്ന​മാ​യ സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളെ​യും വൈ​വി​ധ്യ​മാ​ർ​ന്ന സ​മു​ദ്ര​ജീ​വി​ക​ളെ​യും പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ മ്യൂ​സി​യമെന്ന് റിപ്പോർട്ടുകൾ. നാ​ഗ​രി​ക​ത​യു​ടെ ആ​ധു​നി​ക ജീ​വി​ത​രീ​തി നി​ല​നി​ർ​ത്താ​നു​ള്ള ആ​വ​ശ്യ​ക​ത​യെ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം സു​സ്ഥി​ര ജൈ​വ​വൈ​വി​ധ്യ​വും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യും നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എക്‌​സ്‌​പോയുടെ വെ​ബ്‌​സൈ​റ്റി​ൽ പ​റ​യു​ന്നു. പ​രി​സ്ഥി​തി​ശാ​സ്ത്ര​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​ വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും എ​ക്‌​സ്‌​പോ​യി​ൽ പ്ര​ത്യേ​കം ഇ​ടം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. അതേസമയം, ദോഹയിൽ നടക്കുന്ന എക്സ്പോയിൽ കേന്ദ്ര കാലാവസ്ഥാ വ്യതിയാന സ്ഥിതിവിവരക്കണക്കുകളും പ്രദർശിപ്പിക്കും.

ഹ്ര​സ്വ-​ദീ​ർ​ഘ​കാ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​യ വേ​ദി​യാ​യി​രി​ക്കും എ​ക്‌​സ്‌​പോ​യു​ടെ പ്ര​ധാ​നപ്പെട്ടവയിൽ ഒന്ന്. കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ-​വി​ജ്ഞാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന ഫാ​മി​ലി ആം​ഫി തി​യ​റ്റ​റും ഇ​വി​ടെ സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ഖത്തർ എക്സ് പോയിൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്ന് ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 7,500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള എ​ക്‌​സി​ബി​ഷ​ൻ സെ​ന്റ​ർ എ​ക്‌​സ്‌​പോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

ഖ​ത്ത​റി​ലും മി​നാ മേ​ഖ​ല​യി​ലു​മാ​യി ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ എ-​വ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്‌​സി​ബി​ഷ​ൻ എ​ന്നാ​ണ് ഖത്തർ എ​ക്സ്പോ 2023നെ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഹ​രി​ത മരു​ഭൂ​മി, മി​ക​ച്ച പ​രി​സ്ഥി​തി എ​ന്ന പ്ര​മേ​യ​ത്തി​ൽ മ​രു​ഭൂ​രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​ര​മാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം. കാ​ർ​ഷി​ക, ഹ​രി​ത വി​ക​സ​ന പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​കയും ചെയ്യും. സെമിനാറുകളും വിവിധ ഫോറങ്ങളും എക്സ്പോയുടെ ഭാഗമായി നടക്കും.

ഖ​ത്ത​റി​ന്റെ ഏ​റ്റ​വും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥാ മാ​സ​ങ്ങ​ളാ​യ ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ലാ​യി​രി​ക്കും എക്സ്പോ ഉയർന്ന് നിൽക്കുക​. 17 ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ, ഫാ​മി​ലി സോ​ൺ, ക​ൾ​ച​റ​ൽ സോ​ൺ എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി വി​ഭ​ജി​ച്ചാ​ണ് വേ​ദി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ, സാ​ങ്കേ​തി​ക​വി​ദ്യ, കാ​ർ​ഷി​ക​രം​ഗ​ത്തെ നൂ​ത​നാ​ശ​യ​ങ്ങ​ൾ, പ​രി​സ്ഥി​തി അ​വ​ബോ​ധം, സു​സ്ഥി​ര​ത എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക മേ​ഖ​ല​ക​ളാണ് സ​ജ്ജ​മാ​ക്കു​ന്നത്. മ​രു​ഭൂ​വ​ൽ​ക്ക​ര​ണം കു​റയ്​ക്കു​ക​യും ഹ​രി​ത​പ്ര​ദേ​ശ​ങ്ങ​ളും കൃ​ഷി​ഭൂ​മി​ക​ളും വ​ർ​ധി​പ്പി​ക്കു​ക​യും ഗ​ൾ​ഫി​ലെ പ​രി​മി​ത​മാ​യ ജ​ല​സ്രോ​ത​സ്സു​ക​ൾ നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന എ​ല്ലാ ആ​ഗോ​ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ആ​ക​ർ​ഷി​ക്കാ​നാ​ണ് ഖ​ത്ത​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽഖൗരി നേരത്തെ പറഞ്ഞിരുന്നു.

Share this story