ഖത്തര്‍ ഫിഫ അറബ് കപ്പ്; ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ലഭ്യമാകും

Quatar

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021-ന്റെ ടിക്കറ്റുകള്‍ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ദോഹ എക്സിബിഷന്‍ സെന്ററിലെ ഫിഫ വെന്യു ടിക്കറ്റിംഗ് സെന്ററിലെ കൗണ്ടര്‍ വഴിയും ലഭ്യമാകും. ഇവിടേക്ക് അല്‍ ഖസ്സര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതാണ്.

ഈ സേവന കേന്ദ്രത്തില്‍ നിന്ന് മൊബൈല്‍ ടിക്കറ്റ് സേവനവും പ്രശ്ന പരിഹാരവും ലഭിക്കുന്നതാണ്. കൂടാതെ ആരാധകര്‍ക്ക് ഫാന്‍ ഐഡി എടുക്കാനും കഴിയും. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്.

നവംബര്‍ 30-ന് അല്‍ ബെയ്ത്ത്, റാസ് അബു അബൂദ് എന്നീ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കര്‍ട്ടന്‍-റൈസറുകള്‍ ഉള്‍പ്പെടെ 32 മത്സരങ്ങള്‍ക്കും ടിക്കറ്റുകള്‍ ലഭ്യമാണ്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18-ന് നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്കും ടിക്കറ്റുകള്‍ ലഭിക്കും.

Share this story