ജൂലൈ ഒമ്പത് മുതൽ ഓഗസ്റ്റ് 13 വരെ ദോഹ മെട്രോ അടച്ചിടും

ജൂലൈ ഒമ്പത് മുതൽ ഓഗസ്റ്റ് 13 വരെ ദോഹ മെട്രോ അടച്ചിടും

ദോഹ: ജൂലൈ ഒമ്പത് മുതൽ ഓഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാൾ അവധി ദിനങ്ങളിലും ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തർ റെയിൽവേ അറിയിച്ചു. ജൂലൈ ഒമ്പത് മുതൽ ഓഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും പെരുന്നാൾ അവധി ദിനങ്ങളായ ജൂലൈ 21 മുതൽ 24 വരെയുമാണ് അടച്ചിടുക.

നെറ്റുവർക്കിലെ അത്യാവശ്യമായ നവീകരണത്തിന് വേണ്ടിയാണ് അടച്ചിടുന്നതെന്നും ഈ പ്രവർത്തനങ്ങൾ നെറ്റുവർക്ക് കപ്പാസിറ്റി വർധിപ്പിച്ച് ഭാവിയിൽ തുടർച്ചയായി കൂടുതൽ ട്രെയിനുകളുടെ സേവനം ലഭ്യമാക്കാൻ സഹായകമാകുമെന്നും ഖത്തർ റെയിൽവേ അറിയിച്ചു.

Share this story