നിയമലംഘനം: ഖത്തറിലെ അല്‍ വക്ര, ലുസൈല്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള 44 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് അധികൃതര്‍

നിയമലംഘനം: ഖത്തറിലെ അല്‍ വക്ര, ലുസൈല്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള 44 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് അധികൃതര്‍

ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ വേനല്‍ക്കാല ഉച്ചവിശ്രമ നിയമം ലംഘിച്ച 44 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ജൂണ്‍ നാല് മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥര്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് 44 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഉച്ചവിശ്രമ സമയം ലംഘിച്ച 98 കമ്പനികള്‍ക്കെതിരേയാണ് ഇതിനകം നടപടി സ്വീകരിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെ തൊഴിലാളികളെ വെയിലില്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. കെട്ടിട നിര്‍മാണ മേഖലയിലാണ് ഭൂരിഭാഗം നിയമലംഘനങ്ങളും നടന്നിട്ടുള്ളത്. മദീനത്ത് ഖലീഫ, മുന്‍തസ, ഖലീഫ സിറ്റി, അല്‍ വക്ര, വുകൈര്‍, സൈലിയ, കര്‍തിയ്യാത്ത്, റയ്യാന്‍ അല്‍ ജദീദ്, ഐന്‍ ഖാലിദ്, ഉം സലാല്‍ മുഹമ്മദ്, ലുസൈല്‍, അല്‍ ദഫ്ന, മുറൈഖ്, അല്‍ മശാഫ് തുടങ്ങിയ മേഖലകളിലുള്ള തൊഴിലിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.

Share this story