ഔദ്യോഗിക ഉല്‍ഘാടനത്തിന് തയ്യാറായി ഖത്തറിലെ അല്‍ ബൈത്ത് ലോകകപ്പ് സ്റ്റേഡിയം

ഔദ്യോഗിക ഉല്‍ഘാടനത്തിന് തയ്യാറായി ഖത്തറിലെ അല്‍ ബൈത്ത് ലോകകപ്പ് സ്റ്റേഡിയം

ദോഹ: ഖത്തറിലെ അല്‍ ബൈത്ത് ലോകകപ്പ് സ്റ്റേഡിയം ഔദ്യോഗിക ഉല്‍ഘാടന ചടങ്ങുകള്‍ക്ക് തയ്യാറായതായി സുപ്രീം കമ്മറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ആധികാരിക പ്രഖ്യാപനമുണ്ടാവും. സുപ്രീം കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായതുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

2022 ലോക കപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങള്‍ എല്ലാം തന്നെ പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നതെന്നും സുപ്രീം കമ്മറ്റി അറിയിച്ചിട്ടുണ്ട്.

അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ 2022 ലോക കപ്പ് ഗ്രൂപ് മത്സരങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല മത്സരങ്ങളും നടക്കും. ഈ കൊവിഡ് കാലത്തും ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട യാതൊരു വിധ പദ്ധതികളും നിര്‍മാണം മുടങ്ങിയിട്ടില്ല എന്നത് ആശ്വാസകരമാണെന്നും സുപ്രീം കമ്മറ്റി ട്വിറ്ററില്‍ അറിയിച്ചു.

Share this story