ഷോപ്പിംഗിന് മാസ്ക് നിര്‍ബന്ധമാക്കി അല്‍ മീറ
Apr 22, 2020, 21:18 IST
ദോഹ: ഷോപ്പിംഗിന് വരുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ഖത്തറിലെ അല്‍ മീറ ഹൈപര്‍മാര്‍ക്കറ്റ് അറിയിച്ചു. മാസ്കില്ലാത്തവരെ ഷോപ്പുകളിലേക്ക് പ്രവേശിപ്പിക്കില്ല. വെള്ളിയാഴ്ച മുതല്‍ ഇത് നിലവില്‍ വരും.
അതിനിടെ, അല്‍ റൗനഖ് കൊമേഴ്സ്യല്‍ കോംപ്ലക്സ് തങ്ങളുടെ എല്ലാ ബ്രാഞ്ചുകളും അടച്ചു. ഷോപ്പുകളുടെ പ്രവര്‍ത്തന സമയം ഒരു മണി വരെയാക്കി ചുരുക്കിയതിനെ തുടര്‍ന്ന് റൗനഖിന്റെ എല്ലാ ബ്രാഞ്ചുകളിലും വലിയ ആള്‍ത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്‍ തിങ്ങിക്കൂടുന്നത് കോവിഡ് ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ആപ്പ് തുടങ്ങുമെന്ന് റൗനഖ് നേരത്തെ അറിയിച്ചിരുന്നു.