ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17.5 കിലോ കഞ്ചാവ് പിടികൂടി അധികൃതർ

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 17.5 കിലോ കഞ്ചാവ് പിടികൂടി അധികൃതർ

ദോഹ: എയര്‍ കണ്ടീഷനര്‍ കംപ്രസറുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തര്‍ എയര്‍ കാര്‍ഗോ, സ്പെഷ്യല്‍ എയര്‍പോര്‍ട്സ് ഡിപാര്‍ട്ട്മെന്റ് വിഭാഗം പിടികൂടി.

17.5 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയതെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് ഖത്തര്‍ ഉപയോഗിക്കുന്നത്.

Share this story