ഖത്തറില്‍ കുട്ടികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു

ഖത്തറില്‍ കുട്ടികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു

ദോഹ: ഖത്തറില്‍ കുട്ടികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് മന്ത്രിസഭ. രണ്ടാം ഘട്ട ഇളവുകള്‍ ജൂണ്‍ 18 മുതലാണ് പ്രാബല്യത്തില്‍ വരിക. രണ്ടാം ഘട്ടത്തില്‍ മാളുകള്‍ സൂഖുകള്‍ എന്നിവിടങ്ങളിലേയ്ക്ക് കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.

ഷോപ്പിംഗ് സെന്ററുകളില്‍ 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും. എന്നാല്‍ സെന്ററുകളുടെ ശേഷിയുടെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 30 ശതമാനം ശേഷിയില്‍ പള്ളികളിലും ഭക്ഷ്യശാലകളിലും ടോയ്‌ലറ്റുകളിലും കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും.

സൂഖുകളില്‍ ശേഷിയുടെ 50 ശതമാനം 12 വയസ്സിനു താഴെയുള്ള കുട്ടികളെ അനുവദിക്കും. അതേസമയം, ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളെ ദിവസേനയും വെള്ളിയാഴ്ചയും പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ക്കുള്ളില്‍ അനുവദിക്കില്ല.

Share this story