കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: ഖത്തറിൽ 91 പേർ കൂടി പിടിയിലായി

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: ഖത്തറിൽ 91 പേർ കൂടി പിടിയിലായി

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 91 പേർ കൂടി പിടിയിലായതായി അധികൃതർ അറിയിച്ചു. ഇതിൽ 78 പേർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് ഏഴുപേരെയും മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാത്തതിന് ഒരാളെയും വാഹനത്തിൽ അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റി സഞ്ചരിച്ചതിന് അഞ്ചുപേരെയും പിടികൂടി. എല്ലാവരെയും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്.

Share this story