ദോഹ മെട്രോ കാര്‍ഡുകള്‍ തലബാത്ത് വഴി
Dec 17, 2020, 00:40 IST
ദോഹ: ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ഇനി തലബാത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. ഇതിനായി ഖത്തര്‍ റെയിലും പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ തലബാത്തും കൈകോര്‍ത്തു. ഓര്‍ഡര്‍ ചെയ്താല്‍ 30 മിനിറ്റിനകം കാര്‍ഡ് നിങ്ങളുടെ വീട്ടിലെത്തും. ഖത്തര്‍ റെയില്‍ വെബ്സൈറ്റ് വഴി നടത്തുന്ന ഓരോ 20 റിയാല്‍ ടോപ്പ് അപ്പിനും വണ്‍ ടൈം ഫ്രീ ഡെലിവറി കോഡും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കാര്‍ഡ് വാങ്ങുന്നതിന് തലബാത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തലബാത്ത് മാര്‍ട്ട് സെര്‍ച്ച് ചെയ്യുക. തൊട്ടടുത്തുള്ള സ്റ്റോറില്‍ നിന്ന് മെട്രോ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ് ബാസ്കറ്റിലേക്ക് ആഡ് ചെയ്യുക. 30 റിയാലിന്റേതാണ് റീയൂസബിള്‍ കാര്‍ഡ്. 20 റിയാല്‍ ക്രെഡിറ്റ്, കാര്‍ഡില്‍ ഉണ്ടാവും.