ഖത്തറില്‍ ദോഹാ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു
Jul 18, 2021, 15:44 IST
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ ദിവസങ്ങളില്‍ ദോഹാ മെട്രോ സര്‍വീസ് നടത്തില്ല. അടിയന്തിരമായ സിസ്റ്റം അപ്ഗ്രേഡിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
ജൂലൈ 21 മുതല്‍ 24 വരെയാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെക്കുക. കൂടാതെ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും മെട്രോ സര്‍വീസുകളുണ്ടാവില്ല.
നെറ്റ്വര്ക്കിലെ അപ്ഗ്രഡേഷന് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാവിയില്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഇടവേളകളില്‍ മെട്രോ സര്‍വീസ് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.