മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ആദ്യമായി ദോഹയിലെത്തി

മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ആദ്യമായി ദോഹയിലെത്തി

ദോഹ: നീണ്ട കാലത്തെ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സമീഹ് അല്‍ ഷൗകാരി ദോഹയിലെത്തി. നാളെ നടക്കുന്ന അടിയന്തര അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അല്‍ ഷൗകാരി ദോഹയിലെത്തിയത്.

ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു. ഈജിപ്തില്‍ നിന്നുള്ള ഒരു ഉന്നത സംഘവും അല്‍ ഷൗകരിയെ അനുഗമിക്കുന്നുണ്ട്.

ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രി തല കൂട്ടായ്മ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പെട്ടതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉപരോധ കാലയളവില്‍ ഖത്തറിന്റെ ഏറ്റവും കടുത്ത വിമര്‍ശകന്‍ എന്ന നിലയിലായിരുന്നു അല്‍ ഷൗകാരി അറിയപ്പെട്ടിരുന്നത്.

Share this story