ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കും

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കും

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ദീവാൻ അമീരിയിൽ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാൻ തീരുമാനിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ വിശദീകരണത്തെ തുടർന്നാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന നടപടികളുമായി മുന്നോട്ടുപോകുവാൻ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളും ആശുപത്രികളും കേസുകളും കുറയുകയും വാ്‌സിനേഷൻ ഊർജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് മഹമാരിയെ കൈകാര്യം ചെയ്യുന്നതിനുളള ദേശീയ സമിതിയുടെ പദ്ധതിയനുസരിച്ച് നിയന്ത്രണങ്ങൾ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 നും രണ്ടാം ഘട്ടം ജൂൺ 18 നും മൂന്നാം ഘട്ടം ജൂലൈ 9 നും വിജയകരമായി നടപ്പാക്കിയിരുന്നു. ജൂലൈ 12 മുതൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് സന്ദർശക വിസകളും ഓൺ അറൈവൽ വിസകളുമടക്കം നൽകി തുടങ്ങുകയും നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥിതി തുടർന്നാൽ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story