ഖത്തറിൽ കൊവിഡ് ഡെൽറ്റ വകഭേദം; വരുന്ന ആഴ്ച്ചകൾ അതിനിർണായകമെന്ന് വിദഗ്ധർ

Gulf

ദോഹ: ഖത്തറില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിതീകരിച്ചതോടെ വരുന്ന ആഴ്ച്ചകള്‍ അതിനിര്‍ണായകമെന്ന് വിദഗ്ദര്‍. നിലവില്‍ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇരുന്നൂറില്‍ പരം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒട്ടും ആശ്വാസകരമല്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. 

വലിയ പെരുന്നാളും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. വിദേശത്തു നിന്ന് ആളുകള്‍ എത്തികൊണ്ടിരിക്കുന്നതും രാജ്യത്ത് കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് കരണമാക്കിയെന്ന് അധികൃതര്‍ വിലയിരുത്തി. 

രാജ്യത്ത് കൊവിഡ് നാലാം ഘട്ട ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ മടിക്കുന്നതും ഇക്കാര്യത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി.

Share this story