സന്ദര്‍ശക വിസക്കാര്‍ക്ക് ഇനി മുതല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ

സന്ദര്‍ശക വിസക്കാര്‍ക്ക് ഇനി മുതല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഖത്തർ

ദോഹ: രാജ്യത്ത് ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങിയതോടെ പുതിയ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്ത്. ഖത്തറിലെത്തുന്ന ഇന്ത്യക്കാര്‍ ഇനി മുതല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കൈവശം വച്ചിരിക്കണമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ടു സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് സന്ദര്‍ശക വിസയിലെത്തുന്നവര്‍ കയ്യില്‍ കരുതേണ്ട രേഖകള്‍ ഇവയാണ്.

ഫാമിലി വിസിറ്റ് വിസ അല്ലെങ്കില്‍ പേഴ്സണല്‍ വിസിറ്റ് വിസ

ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട്

മൂന്ന് മാസത്തെ കാലാവധിയുള്ള റിട്ടേണ്‍ ടിക്കറ്റ്

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ്

ഇഹ്തിറസ്സ് ആപ്പ് രജിസ്‌ട്രേഷന്‍

നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ്

ഗള്‍ഫ് നാടുകളിലേക്കുള്ള ഇന്‍ഷൂര്‍ ഇന്ത്യയിലെ വിവിധ കമ്പനികളില്‍ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this story