മേല്‍വിലാസ രജിസ്ട്രേഷന് വാരാന്ത്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വ്വീസ സെന്ററുകള്‍ പ്രവര്‍ത്തിക്കും
Jul 23, 2020, 15:14 IST
ദോഹ: ദേശീയ മേല്‍വിലാസ രജിസ്ട്രേഷന് ഈ വാരാന്ത്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പത്ത് സര്‍വ്വീസ് സെന്ററുകളാണ് പ്രവര്‍ത്തിക്കുക.
മേല്‍വിലാസ രജിസ്ട്രേഷന്റെ സമയം ഞായറാഴ്ച അവസാനിക്കുന്നതിനാലാണ് വാരാന്ത്യത്തിലും ഇവ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം.
മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഉനൈസ, അല്‍ ശഹാനിയ്യ, അല്‍ ദായിന്‍, അല്‍ ഖോര്‍, ശമാല്‍, ഉം സലാല്‍ എന്നിവിടങ്ങളിലെ സെന്ററുകളാണ് പ്രവര്‍ത്തിക്കുക.