ഖത്തറില്‍ ഇനി മുതല്‍ സ്വകാര്യ കാറുകളില്‍ രണ്ടു പേര്‍ മാത്രം

ഖത്തറില്‍ ഇനി മുതല്‍ സ്വകാര്യ കാറുകളില്‍ രണ്ടു പേര്‍ മാത്രം

ദോഹ: കൊവിഡ്- 19 പ്രതിരോധ മാര്‍ഗ്ഗത്തിന്റെ ഭാഗമായി സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ മാത്രമേ പാടുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബവുമൊത്ത് സഞ്ചരിക്കുമ്പോള്‍ ഇത് ബാധകമല്ല.

അതിനിടെ, ഖത്തറില്‍ ശനിയാഴ്ച 833 പേര്‍ക്ക് കൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 8525 ആയി. ഇതുവരെ 929 പേര്‍ രോഗമുക്തരായിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. വിവിധ ജോലികള്‍ ചെയ്യുന്നവരാണിവര്‍. മുമ്പ് രോഗമുള്ളവരുമായി സമ്പര്‍ക്കം ചെലുത്തിയവരാണിവര്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്തുള്ള തൊഴിലാളികളിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. പൗരന്മാര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നത്.

Share this story