ഖത്തറില്‍ ജോലിക്കാരെ ആവശ്യമുള്ള കമ്പനികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം; പിരിച്ചുവിടുന്ന കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
Jul 29, 2020, 21:15 IST
ദോഹ: ഖത്തര്‍ ചേംബര്‍ ഈയടുത്ത് വികസിപ്പിച്ച ലേബര്‍ റി- എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമില്‍ http://(https://www.google.com/url?q=https://www.qatarchamber.com/qc-employm-ent/) കമ്പനികള്‍ക്ക് പുതിയ ജീവനക്കാരെ തേടാം. ലോഗിന്‍ ചെയ്ത് ജീവനക്കാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മതി.
ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ജീവനക്കാര്‍ക്ക് രജിസ്ട്രേഷന് നടത്തി സി വി അപ്ലോഡ് ചെയ്യാം. സ്വകാര്യ മേഖലയില്‍ ജോലി തേടുന്ന മറ്റ് വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പുതിയ ജീവനക്കാരെ തേടുന്ന കമ്പനികള്‍ക്കും ഈ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാം. ഈ മാസമാദ്യമാണ് ഖത്തര്‍ ചേംബര്‍ ഈ സംവിധാനം ആരംഭിച്ചത്.