ഖത്തറിൽ ഉമ്മുൽഹൗൽ പവർ പ്ലാന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഖത്തറിൽ ഉമ്മുൽഹൗൽ പവർ പ്ലാന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനി ചൊവ്വാഴ്ച അൽ വക്ര നഗരത്തിലെ ഉമ്മുൽഹൗൽ സാമ്പത്തിക മേഖലയിൽ ഉമ്മുൽഹൗൽ പവർ പ്ലാന്റ് വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതി സ്ഥലത്ത്, പ്ലാന്റിന്റെ വിപുലീകരണത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ജല സുരക്ഷ കൈവരിക്കുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും ഈ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് സജീവമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Share this story