നാട്ടിലുള്ള പ്രവാസികള്‍ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി; അറിയിപ്പുകള്‍ക്ക് കാത്തിരിക്കണം

നാട്ടിലുള്ള പ്രവാസികള്‍ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി; അറിയിപ്പുകള്‍ക്ക് കാത്തിരിക്കണം

ദോഹ: നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനായിട്ടില്ലെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ അറിയിപ്പിന് ശേഷമേ ബുക്ക് ചെയ്യാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

റസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ള പ്രവാസികളുടെ ഖത്തറിലേക്കുള്ള തിരിച്ചുവരവിന് പ്രത്യേക സംവിധാനം രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് എംബസി അറിയിച്ചു. അറിയിപ്പുകള്‍ക്ക് എംബസിയുടെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കണം.

ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് നിരവധി സംഘടനകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുണ്ട്. പ്രത്യേക എന്‍ട്രി പെര്‍മിറ്റ് വേണം ഖത്തറിലേക്ക് വരാന്‍. മാത്രമല്ല, ഖത്തറിലെത്തിയാല്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയണം.

Share this story