അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍

Gulf

ദോഹ: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഖത്തര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സമാധാനപരമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരാനുള്ള ചര്‍ച്ചകളുടെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൈവരിക്കുന്നത് വരെ തങ്ങളുടെ പങ്ക് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. മുത്തലാഖ് ബിന്‍ മജീദ് അല്‍ ഖഹ്താനി പറഞ്ഞു.

കഴിഞ്ഞ ദിവസം ഖത്തര്‍ ടി.വിക്ക് നല്‍കിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഈ സംഘര്‍ഷങ്ങള്‍ക്ക് സൈനിക പരിഹാരമില്ലെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും അവ സമാധാനപരമായ ചര്‍ച്ചകളിലൂടെ തന്നെ പരിഹരിക്കപ്പെടണമെന്നും അല്‍ ഖഹ്താനി പറഞ്ഞു.

Share this story