ഈജിപ്തുമായുള്ള ബന്ധം കൂടുതൽ ശക്തമായി; ഖത്തര്‍ വിദേശകാര്യ മന്ത്രി

ഈജിപ്തുമായുള്ള ബന്ധം കൂടുതൽ ശക്തമായി; ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: ഈജിപ്തുമായുള്ള ബന്ധം വളരെയധികം ശക്തിപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവില്‍ ഖത്തറിലെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്‌രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ദോഹയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം ഇരു രാഷ്ട്രങ്ങളുടെയും ഉന്നതതല നയതന്ത്ര യോഗത്തിനും ദോഹയില്‍ വേദിയൊരുങ്ങിയിരുന്നു.

ഫലസ്തീന്‍ വെടിനിര്‍ത്തല്‍ വിഷയത്തിലടക്കം ഖത്തര്‍-ഈജിപ്ത് സംയുക്ത നയതന്ത്ര ഇടപെടല്‍ രാജ്യാന്തര തലത്തില്‍ വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഖത്തര്‍ ഉപരോധ കാലയളവില്‍ ദോഹയെ ഏറ്റവും അധികം വിമര്‍ശന വിധേയമാക്കിയ നേതാവ് കൂടിയാണ് ഷൗക്‌രി.

Share this story