അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്​​പ​രം ബ​ഹു​മാ​നി​ച്ചും സ​ഹ​ക​രി​ച്ചും മു​ന്നോ​ട്ടു പോ​കണമെന്ന് ഖ​ത്ത​ര്‍

അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്​​പ​രം ബ​ഹു​മാ​നി​ച്ചും സ​ഹ​ക​രി​ച്ചും മു​ന്നോ​ട്ടു പോ​കണമെന്ന് ഖ​ത്ത​ര്‍

ദോ​ഹ: അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്​​പ​രം ബ​ഹു​മാ​നി​ച്ചും സ​ഹ​ക​രി​ച്ചും മു​ന്നോ​ട്ടു പോ​കണമെന്ന് ഖ​ത്ത​ര്‍. മി​ഡി​ലീ​സ്​​റ്റി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ശ​ങ്ക​ക​ള്‍ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഖ​ത്ത​ര്‍ രംഗത്ത്.നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ളോ​ടൊ​പ്പം കോ​വി​ഡ്-19 ഉ​യ​ര്‍​ത്തു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ക​യാ​ണ്. അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്​​പ​രം ബ​ഹു​മാ​നി​ച്ചും സ​ഹ​ക​രി​ച്ചും മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും ഖ​ത്ത​ര്‍ വ്യ​ക്ത​മാ​ക്കി.

എന്നാൽ ഫ​ല​സ്​​തീ​ന്‍ വി​ഷ​യം ഉ​ള്‍​പ്പെ​ടെ മി​ഡി​ലീ​സ്​​റ്റി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ര​ക്ഷാ​സ​മി​തി വി​ളി​ച്ചു​ചേ​ര്‍​ത്ത ഓ​പ​ണ്‍ ഡി​ബേ​റ്റി​ല്‍ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഖ​ത്ത​ര്‍ സ്​​ഥി​രം പ്ര​തി​നി​ധി ശൈ​ഖ ഉ​ല്‍​യാ അ​ഹ്മ​ദ് ബി​ന്‍ സെ​യ്​​ഫ് ആ​ല്‍​ഥാ​നി​യാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ രം​ഗ​ത്ത് വ​ന്ന​ത്. ഫ​ല​സ്​​തീ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തു വ​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തിെന്‍റ പി​ന്തു​ണ​യും ഐ​ക്യ​ദാ​ര്‍​ഢ്യ​വും അ​വ​ര്‍​ക്കു​ണ്ടാ​ക​ണം. യു.​എ​ന്‍ ര​ക്ഷാ​സ​മി​തി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധ​യൂ​ന്ന​ണ​മെ​ന്നും ശൈ​ഖ ഉ​ല്‍​യാ ആ​ല്‍​ഥാ​നി വ്യ​ക്ത​മാ​ക്കി.

Share this story