ഖത്തറില്‍ ശക്തമായ കാറ്റ്; നാളെയോടെ അന്തരീക്ഷം സാധാരണ നിലയിലാവുമെന്ന് അധികൃതര്‍

ഖത്തറില്‍ ശക്തമായ കാറ്റ്; നാളെയോടെ അന്തരീക്ഷം സാധാരണ നിലയിലാവുമെന്ന് അധികൃതര്‍

ദോഹ: ഖത്തറില്‍ ശക്തമായ ബര്‍വ കാറ്റ് തുടരുന്നതിനിടയില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി അധികൃതര്‍. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പിലെ പ്രവചന-വിശകലന വിഭാഗം മേധാവി മുഹമ്മദ് അലി അല്‍-കുബൈസിയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ച തിരിയുന്നതോടെ രാജ്യത്ത് കാറ്റ് ശക്തിപ്പെട്ടു വരുന്നതായി അധികൃതര്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ സമുദ്രത്തിലെ ന്യൂനമര്‍ദ്ദമാണ് ഗള്‍ഫില്‍ ഒന്നാകെ കാറ്റ് ശക്തമായി അനുഭവപ്പെടാന്‍ കരണമായത്.

നാളെ രാവിലെയോടെ ഖത്തറിലെ അന്തരീക്ഷം സാധാരണ നിലയിലാവും. കടലില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് നാളെ പിന്‍വലിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നതെന്നും അല്‍ കുബൈസി പറഞ്ഞു.

Share this story